ധാക്ക : ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വധശിക്ഷയ്ക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ബംഗ്ലാദേശിൽ പ്രതിഷേധം. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ഇസ്ലാമിക സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയും ബംഗ്ലാദേശിലെ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. ഇന്ത്യ ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്നും ഉടൻ തന്നെ വധശിക്ഷ നടപ്പിലാക്കണമെന്നും ആണ് പ്രതിഷേധക്കാരുടെ ആവശ്യം.
“ഹസീനയ്ക്ക് വധശിക്ഷ നൽകുക”, “ഇന്ത്യയിൽ നിന്ന് പുറത്താക്കുക”, “നീതി ഉറപ്പാക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധങ്ങൾ. ധാക്ക സർവകലാശാല കാമ്പസിൽ നിന്ന് ഷാബാഗ് ചൗരങ്കിയിലേക്ക് പ്രതിഷേധ മാർച്ചുകൾ നടന്നു. പിന്നീട് പ്രകടനങ്ങൾ മറ്റ് നിരവധി നഗരങ്ങളിലേക്കും വ്യാപിച്ചു.
ഹസീനയുടെ വധശിക്ഷ നടപ്പിലാക്കുക എന്നത് 18 ദശലക്ഷം ആളുകളുടെ അഭിലാഷമാണെന്ന് ജമാഅത്തെ-ഇ-ഇസ്ലാമി ജനറൽ സെക്രട്ടറി മിയ ഗോലം പർവാർ അഭിപ്രായപ്പെട്ടു. ഇന്ത്യ ഹസീനയെ വിട്ടു നൽകണമെന്നും ജമാഅത്തെ-ഇ-ഇസ്ലാമി ആവശ്യപ്പെട്ടു.
“മൗലിക് ബംഗ്ലാ” സംഘം ഷാബാഗിൽ ഹസീനയെ പ്രതീകാത്മകമായി തൂക്കിലേറ്റി.
2026 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികൾ വർദ്ധിച്ചു വരികയാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ 2,200-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ, ക്ഷേത്രം തകർക്കൽ, ദൈവനിന്ദ ആരോപണങ്ങൾ, 94 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, 50 നിർബന്ധിത മതപരിവർത്തന കേസുകൾ, 1190 ബലാത്സംഗ കേസുകൾ എന്നിവ ഉൾപ്പെടുന്നു.











Discussion about this post