ന്യൂഡൽഹി : ഡൽഹിയിൽ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ഒരു നിർണായക ഓപ്പറേഷനിലൂടെയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ഒരു ഒരു ഫാം ഹൗസിൽ നിന്നുമാണ് അന്താരാഷ്ട്ര വിപണിയിൽ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.
328 കിലോഗ്രാം മെത്താംഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത് എന്ന് എൻസിബി വ്യക്തമാക്കി. സംഭവത്തിൽ രണ്ടുപേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ ഓപ്പറേറ്റർമാരുടെ നിർദ്ദേശപ്രകാരമാണ് മുഴുവൻ സംഘവും പ്രവർത്തിച്ചിരുന്നത്. വൻ മയക്കുമരുന്ന് വേട്ട നടത്തിയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെയും (എൻസിബി) ഡൽഹി പോലീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
സിന്തറ്റിക് മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചുള്ള എൻസിബിയുടെ
ഓപ്പറേഷൻ ക്രിസ്റ്റൽ ഫോർട്രസ് എന്ന പേരിലുള്ള റെയ്ഡുകളിലൂടെ ആണ് 328 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലുമായി സഹകരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡൽഹിയിലെ ഛത്തർപൂരിലെ ഒരു ഫാം ഹൗസിൽ നടത്തിയ തിരച്ചിലിലാണ് മെത്താംഫെറ്റാമൈൻ പിടികൂടിയത്.










Discussion about this post