ശംഖുമുഖത്ത് നടക്കുന്ന നാവികസേനാ ആഘാഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും. ഡിസംബർ 3നാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാലരയോടെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി നാവികസേനയുടെ ബാൻഡ് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് അഞ്ചേകാലോടെ രാഷ്ട്രപതി, പ്രധാനവേദിയിലെത്തും.
ഡിസംബർ 3 ശംഖുമുഖം ബീച്ചിലാണ് ഇന്ത്യൻ നാവികസേനയുടെ പോരാട്ട വീര്യവും ശേഷിയും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ. നേവി ദിനത്തിന്റെ ഭാഗമായി ശംഖുംമുഖം കടലിൽ യുദ്ധക്കപ്പലുകളുടെ ദൗത്യ പ്രദർശനം നടക്കും. പ്രദർശനത്തിനു മുൻപുള്ള റിഹേഴ്സലിനാണ് സേനയുടെ വിവിധ തരത്തിലുള്ള 40-ലധികം കപ്പലുകൾ എത്തുകയെന്ന് വിവരം.പ്രധാന നാവിക സ്റ്റേഷനുകൾ ഒഴികെയുള്ള മറ്റൊരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമത്തിന്റെ തുടർച്ചയാണിത്.
1971ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു ദിനാഘോഷം












Discussion about this post