ആദിവാസി നേതാവ് സി.കെ ജാനുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. വയനാട്ടിലെ ബിജെപിയ്ക്ക് സ്വാധീനമുള്ള സീറ്റുകളിലൊന്നില്ഡ സി.കെ ജാനു മത്സരിച്ചേക്കുമെന്നാണ് സൂചന. ആദിവാസി ഗോത്ര സഭ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നും, ബിജെപിയോട് സഹകരിക്കാന്‍ തയ്യാറാണെന്നും സി.കെ ജാനു പറയുന്നു.
എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് സി.കെ ജാനു അറിയിച്ചു.
വയനാട് ജില്ലയില്‍ ചില സീറ്റുകള്‍ ഒഴിച്ചിട്ടാണ് ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സി.കെ ജാനുവിനെ മത്സരിപ്പിക്കാമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. സി.കെ ജാനു താമര ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി അദ്ദഹം നല്‍കിയില്ല. എന്നാല്‍ സി.കെ ജാനുവുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രമഹാ സഭയുള്‍പ്പടെയുള്ള സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനാധിപത്യ ഊരു മുന്നണി എന്ഡിഎയേയുടെ ഭാഗമായി മത്സരിക്കുമോ അതോ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
കുണ്ടറയില്‍ കൊല്ലം തുളസി മത്സരിക്കണോ എന്ന കാര്യത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി പിന്നീട് തീരുമാനിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന്് കൊല്ലം തുളസി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post