ഇന്ത്യാ ഗേറ്റിൽ നടന്ന വായു മലിനീകരണത്തിനെതിരായ പ്രതിഷേധത്തിൽ കമ്യൂണിസ്റ്റ് നേതാവിനെ പിന്തുണച്ച് പോസ്റ്റർ. കഴിഞ്ഞ ആഴ്ച സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ച ഭീകരനേതാവ് മാദ്വി ഹിദ്മയുവിനെ പിന്തുണച്ചുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. കോർഡിനേഷൻ ഫോർ ക്ലീൻ എയർ കമ്മിറ്റി എന്ന പേരിലാണ് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.റോഡ് ഉപരോധിച്ചുകൊണ്ട് നടന്ന സമരത്തിലാണ് മാദ്വി ഹിദ്മയുടെ പോസ്റ്ററുമായി എത്തിയത്.
ജെഎൻയുവിലും ഡൽഹി സർവകലാശാലയിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് ഈ സമരത്തിൽ പ്രധാനമായും പങ്കെടുത്തത്. സമരത്തിൽ കമ്യൂണിസ്റ്റ് ഭീകരനേതാക്കൾക്ക് അനുകൂലമായി ഇവർ മുദ്രാവാക്യം വിളിച്ചു.പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നത് തുടരുന്നതിനിടെ, ഒരു കൂട്ടം ആളുകൾ ‘മാദ്വി ഹിദ്മ അമർ രഹേ’ (മാദ്വി ഹിദ്മ നീണാൾ വാഴട്ടെ) എന്ന് മുദ്രാവാക്യം വിളിച്ചു. ‘ബിർസ മുണ്ട മുതൽ മാദ്വി ഹിദ്മ വരെ, നമ്മുടെ വനങ്ങളുടെയും പരിസ്ഥിതിയുടെയും പോരാട്ടം തുടരും’ എന്ന് എഴുതിയ പോസ്റ്റർ ഒരാൾ പിടിച്ചിരിക്കുന്നതും സമരത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
വായു മലിനീകരണത്തിന്റെ മറവിൽ മാവോവാദി ആശയങ്ങൾക്കും തീവ്ര കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും വഴിവെക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങളെ മാറ്റുന്നുവെന്ന വിമർശനം ഇതോടെ ഉയർന്നുകഴിഞ്ഞു.
സമരക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസിനെ ആക്രമിക്കുകയും പോലീസുദ്യോഗസ്ഥർക്കെതിരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച 15 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്













Discussion about this post