തനിക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടിയില്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഭാഗം എന്താണെന്ന് കേൾക്കാതെയാണ് മാദ്ധ്യമങ്ങൾ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തിൽ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ ഓഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
‘അതിൽ എന്തിരിക്കുന്നു?’ എന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുലിന്റെ മറുചോദ്യം. സമയമാകുമ്പോൾ താൻ തന്റെ നിരപരാധിത്യം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും അന്വേഷണം മുന്നോട്ട് പോയതിന് ശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് പറയാനുള്ളത് പറഞ്ഞ് തുടങ്ങാം എന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഓഡിയോയും വാട്‌സാപ്പ് ചാറ്റും രാഹുലിന്റേതാണോ എന്ന ചോദ്യത്തിന്; ‘എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉൾപ്പെടെ വെച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് എന്തിനാ എന്നോട് ചോദിക്കുന്നത്”- എന്നായിരുന്നു മറുപടി.













Discussion about this post