അരുണാചൽ പ്രദേശ് സ്വദേശിനിയോട് ചൈനീസ് പാസ്‌പോർട്ട് ആവശ്യപ്പെട്ട് യുവതിയെ മണിക്കൂറുകളോളം ഷാങ്ഹായ് വിമാനത്താവളത്തിൽ പിടിച്ചുവച്ചതായി പരാതി. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ഇന്ത്യൻ പാസ്‌പോർട്ട് സ്വീകരിക്കാനാവില്ലെന്നുമായിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ നിലപാട്.
ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്ജോം തോങ്ഡോക് എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്.പാസ്പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകേപിപ്പിച്ചത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും അവർ പറയുന്നു.
യുകെയിലെ സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷമാണ് യുവതിക്ക് തുടർന്ന് യാത്ര ചെയ്യാനായത്. തനിക്കുണ്ടായ ദുരനുഭവത്തിൽ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത ഉദ്യോഗസ്ഥർക്ക് കത്തയച്ചു.










Discussion about this post