അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണവുമായി പാകിസ്താൻ. ഖോസ്റ്റ് പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബിനുള്ള മുജാഹിദ് വ്യക്തമാക്കി. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് അറിയിച്ചു.
പെഷാവറിലെ പാക്ക് അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സിന്റെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ ആക്രമണം നടത്തിയത്. എന്നാൽ, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
താലിബാൻ 2021 ൽ ഭരണ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ ശത്രുത വർധിച്ചത്. 2022 ന് ശേഷം ഇത് ഏറ്റുമുട്ടലുകളിലേക്ക് കടന്നു. ആഴ്ചകൾക്ക് മുമ്പ് ഇസ്ലാമാബാദിൽ നടന്ന 12 പേർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തിരുന്നു.













Discussion about this post