അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശം വീഡിയോയിൽ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ.49കാരനായ ചൈനീസ് പൗരനെ സശസ്ത്ര സീമ ബാൽ (എസ്എസ്ബി) ആണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം.
ചൈനയിലെ ഹുനാൻ പ്രവിശ്യാ സ്വദേശിയായ ലിയു ക്വുൻജിങാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്നും ഇയാളിൽ നിന്ന് പാക്, ചൈനീസ്, നേപ്പാൾ കറൻസികൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം.നവംബർ 15-ന് ചൈനയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ നേപ്പാളിലേക്ക് പ്രവേശിച്ച ഇയാൾ നവംബർ 22-ന് നേപ്പാളിലെ നേപ്പാൾഗഞ്ചിൽ എത്തിയ ശേഷം, നവംബർ 24-ന് റുപൈഡിഹ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു
ചൈനീസ് പൗരനിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അവയിലൊന്നിൽ ഇന്ത്യയിലെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളുടെ വീഡിയോകൾ അടങ്ങിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളിൽ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിലെല്ലാം ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്, എന്നാൽ തനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് ആംഗ്യഭാഷയിൽ ഇയാൾ അധികൃതരെ അറിയിച്ചു.













Discussion about this post