ലൈംഗികാരോപണം നേരിടുന്ന സസ്‌പെൻഷനിലായ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എംഎൽഎയെ പിന്തുണച്ച് നടി സമീമ ജി നായർ.തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചുനിൽക്കുമെന്ന് നടി പറഞ്ഞു. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്ന് സീമ പറഞ്ഞു. രാഹുൽ ഇതിന് മുൻപ് ലൈംഗികാരോപണം നേരിട്ടപ്പോഴും സീമ ജി നായർ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സീമ ജി നായരുടെ പ്രതികരണം.
സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശുഭദിനം. ഇന്നലെ ചില പ്രശ്‌നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതിൽ ‘തീക്കുട്ടി ‘എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന് ,പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട് ,അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട് ,ഇനി ഞാൻപറയട്ടെ ,ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും ,തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും ,ഞാൻ എന്റെ സ്റ്റേറ്റ് മെന്റിൽ ഉറച്ചു നിൽക്കും ,(ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു )അന്നും ഇന്നും പറയുന്നു ,തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ,അത് തെറ്റ് ചെയ്യതാൽ മാത്രം ,ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല ,അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട
അതേസമയം പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമുൾപ്പെടെയാണ് പുറത്തുവന്നത്. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിലെന്ന് പെൺകുട്ടി ഓഡിയോയിൽ പറയുന്നു.
നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗർഭിണി ആകണമെന്നും രാഹുൽ പെൺകുട്ടിയോട് പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിവേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് നിർബന്ധം പിടിച്ചതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുൽമാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേൾക്കാം.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാൽ, ഗർഭഛിദ്രം നടത്തേണ്ടി വന്ന യുവതി ഇതുവരെ മൊഴി നൽകുകയൊ പരാതി നൽകുകയോ ചെയ്തിട്ടില്ല.













Discussion about this post