ലണ്ടന്‍: ബ്രസല്‍സില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരര്‍ ആണവ കേന്ദ്രവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും വെളിപ്പെടുത്തല്‍. ബെല്‍ജിയത്തിലെ ആണവ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ഭീകരര്‍ പകര്‍ത്തിയതായി ണവോര്ജ്ജ മേധാവി പറഞ്ഞു.ആണവ കേന്ദ്രത്തിലേക്ക് കടക്കുന്നതിന് വേണ്ടി ഡയറക്ടറെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആണവ കേന്ദ്രത്തിന് സുരക്ഷ ശക്തമാക്കി. കൂടുതല്‍ സൈന്യത്തെ അവിടേക്ക് നിയോഗിച്ചു. ബെല്ജിയത്തിലുണ്ടായ ആക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ആക്രമണം നടത്തിയ ചാവേറുകളായ ഇബ്രാഹിം ഖാലിദ് എല്‍ ബക്രൗളി എന്നീ സഹോദരങ്ങള്‍ക്ക് ഈ ഒളികാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെന്ന് ബെല്‍ജിയം പത്രമായ ലാ ഡെര്ണിയര് ഹ്യൂറെ റിപ്പോര്‍ട്ട് ചെയ്തു. പാരിസിലെ ആക്രമണത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ബെല്‍ജിയം ആണവ പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ്ര
Discussion about this post