ന്യൂഡൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് തിരിച്ചടികളിലും തളരാതെ മുന്നോട്ടു കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിലും ഇന്ത്യ തുടർച്ചയായി ജിഡിപിയിൽ വർദ്ധനവ് രേഖപ്പെടുത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2025-2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.2% ആയി ഉയർന്നു.
ട്രംപിന്റെ കുത്തനെയുള്ള തീരുവകൾക്കിടയിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്.
2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആറ് പാദങ്ങളിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8% ആയിരുന്നു. എന്നാൽ ഈ വർഷം താരിഫ് വർദ്ധനവ് എന്ന വലിയ തിരിച്ചടിക്കിടയിലും ഇന്ത്യയുടെ ജിഡിപി വളർച്ച 8.2% ആയി ഉയർന്നത് ചരിത്രപരമായ നേട്ടമാണ്.
2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ഉപഭോഗം 7.9% വർദ്ധിച്ചു. ഉൽപ്പാദനം 9.1% വാർഷിക വളർച്ച കൈവരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ 7.2% വാർഷിക വളർച്ച കൈവരിച്ചു. ഇതോടൊപ്പം സർക്കാർ ചെലവ് വാർഷികാടിസ്ഥാനത്തിൽ 2.7% കുറഞ്ഞു. ഈ സ്ഥിതിഗതികൾ തുടർന്നാൽ 2026 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിഡിപി വളർച്ച വീണ്ടും ശക്തമായി രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.










Discussion about this post