യെമനില്‍ കാണാതായ മലയാളീ വൈദികനെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയതാണെ
ന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇദ്ദേഹത്തെ മോചിപ്പിക്കുനതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു വിദേശ കാര്യ മന്ത്രി സുഷമസ്വരാജ് അറിയിച്ചു .മലയാളി വൈദികന് ടോം ഉഴുന്നലിനെയാണ് തട്ടികൊണ്ടുപോയത്.ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് തട്ടികൊണ്ടുപോയതെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം നാലിനാണ് ഇദ്ദേഹത്തെ കാണാതായത്.ഫാദര്‍ ടോം ഉഴുന്നലിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post