പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന കേസ് നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ.രാഹുലിൽ നിന്നുണ്ടായ മാനസിക ശാരീരിക പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യ ആത്മഹത്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്‌നാട്ടിലെന്ന് സൂചന. രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും രാഹുൽ എത്തിച്ചേർന്നതായി സൂചനയുണ്ട്. പുതിയ ഫോണും സിം നമ്പറും ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ചത് ഒരു ചുവന്ന കാറാണ്. ഈ കാർ ഒരു നടിയുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. ഈ നടിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും












Discussion about this post