പട്ന : ബീഹാറിലെ മുതിർന്ന ബിജെപി നേതാവ് പ്രേംകുമാർ ബിഹാർ നിയമസഭയുടെ പുതിയ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 9 തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് പ്രേംകുമാർ. വിജയ് കുമാർ സിൻഹയ്ക്കും നന്ദ്കിഷോർ യാദവിനും ശേഷം ബിജെപിയിൽ നിന്നുള്ള മൂന്നാമത്തെ സ്പീക്കറാണ് അദ്ദേഹം.
ബീഹാർ നിയമസഭയുടെ 18-ാമത് സ്പീക്കറായാണ് പ്രേം കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ എംഎൽഎമാരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ ദീർഘകാല പരിചയം ഉള്ള പ്രേം കുമാർ ജിയെ മുഴുവൻ സഭയുടെയും പേരിൽ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
ഗയ ടൗൺ സീറ്റിൽ നിന്ന് എട്ടാം തവണയും വിജയിച്ച് റെക്കോർഡ് നേട്ടത്തോടെയാണ് പ്രേംകുമാർ ബിഹാർ നിയമസഭയിലേക്ക് വീണ്ടും എത്തിയിട്ടുള്ളത്.
ശബ്ദ വോട്ടെടുപ്പോടെ ആണ് അദ്ദേഹത്തെ ‘ഏകകണ്ഠമായി തിരഞ്ഞെടുത്തത്. തുടർന്ന് പതിവ് പ്രകാരം, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് പുതിയ സ്പീക്കറെ കസേരയിലേക്ക് ആനയിച്ചു.










Discussion about this post