റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ നാളെ (ഡിസംബർ 04) ഇന്ത്യയിലേക്കെത്തുകയാണ്. 23ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായി എത്തുന്ന അദ്ദേഹം ദ്വിദിന സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുടിന് വിരുന്നൊരുക്കും.
പുടിന്റെ ഇത്തവണത്തെ വരവിൽ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുന്ന പ്രതിരോധ ഇടപാടുകളും ഉണ്ടാകുമെന്നാണ് വിവരം.അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ഇന്ത്യ സു-57 സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുമെന്നും റഷ്യ പ്രതീക്ഷിക്കുന്നു .ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെ പറ്റി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് പുടിൻ പറഞ്ഞു.
പാകിസ്താനുമായുള്ള സംഘർഷത്തിനിടെ റഷ്യൻ നിർമ്മിത എസ്-400 ഇന്ത്യയ്ക്ക് ഏറെ ഗുണകരമായിരുന്നു. 2018ലെ 5.43 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറനുസരിച്ച് അഞ്ച് റെജിമെന്റുകളാണ് ഇന്ത്യ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് അതിലും മികച്ച ആയുധം നൽകാൻ തയ്യാറായിരിക്കുകയാണ് റഷ്യ. എസ്-400ന് ശേഷം അടുത്ത തലമുറ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-500. പുതുക്കിയ പതിപ്പേയല്ല എസ്-500.യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കുന്നവയാണ് എസ്-400. ഇവയ്ക്കെല്ലാം പുറമേ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പർസോണിക് ആയുധങ്ങൾ വരെ തകർക്കാൻ എസ്-500ന് കഴിയും.











Discussion about this post