ഇന്ത്യയുമായുള്ള വ്യാപാരരംഗത്തെ സഹകരണം വർദ്ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങൾക്കുമായുള്ള ഉഭയകക്ഷി ബന്ധത്തിലിടപെടാൻ മറ്റാരെയും അനുവദിക്കില്ലെന്നും റഷ്യ. ഇന്ത്യക്ക് മേൽ താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി ആ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാത്രം പ്രശ്‌നമാണ്. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധവും വ്യാപാരവും എങ്ങനെ വർദ്ധിപ്പിക്കാമെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. അതിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല, അത് തീർച്ചയായും ചർച്ചയാവുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
എണ്ണ വിൽക്കാനുള്ള തങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിനും, എണ്ണ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ എണ്ണ വാങ്ങാനുള്ള അവകാശം ഉറപ്പാക്കുന്നതിനുമുള്ള എല്ലാ സാധ്യതകളും തേടുകയാണ്. ഈ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുവെന്ന് പെസ്‌കോവ് കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന രീതിയിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കപ്പെടണം. ഇരുരാജ്യങ്ങൾക്കും മാത്രം നേട്ടമുണ്ടാകുന്ന വ്യാപാരങ്ങൾ അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് സുരക്ഷിതമാവണം. ഇന്ത്യ ദേശീയ താത്പര്യങ്ങളെ പ്രതിരോധിക്കുന്നതിൽ എക്കാലവും പരമാധികാരം പുലർത്തുന്ന രാജ്യമാണ്. ആ സവിശേഷതയെ റഷ്യ ആദരവോടെ കാണുന്നു. രാജ്യത്തിന്റെ പരമാധികാരമെന്നത് റഷ്യയെ സംബന്ധിച്ചും ഗൗരവതരമായ വിഷയമാണ്. ദേശീയ താൽപര്യത്തിൽ മറ്റാരും ഇടപെടുന്നത് റഷ്യക്കും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.











Discussion about this post