ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായി അധികൃതർ അറിയിച്ചു.
ദന്തേവാഡ ജില്ലയോട് ചേർന്നുള്ള ഗംഗലൂർ പ്രദേശത്തെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടപ്പോഴാണ് പൊടുന്നനെ വെടിവയ്പ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സിആർപിഎഫിന്റെ കോബ്രയുടെ ഒരു ബറ്റാലിയൻ എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
സംയുക്ത സംഘം പതിവ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ സൈനികരെ കണ്ടയുടൻ ഭീകരർ വെടിയുതിർത്തു. സൈനികർ ശക്തമായി തിരിച്ചടിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈനികർ പ്രദേശം വളഞ്ഞു, ഭീകരരെ പിടികൂടാൻ ശ്രമിക്കുകയാണ്. ഇരുവശത്തുനിന്നും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുന്നു. ഇതുവരെ 7 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി










Discussion about this post