ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. പാർലമെന്റിന് പുറത്ത് വച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച സോണിയ ഗാന്ധി കേന്ദ്ര സർക്കാരിനോട് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രിയങ്ക വദ്ര എംപിയും ഈ അഭിപ്രായത്തെ പിന്തുണച്ചു.
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക വഷളാകുന്നത് കാരണം കുട്ടികളും പ്രായമായവരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. “എന്തെങ്കിലും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നെപ്പോലുള്ള പ്രായമായവരെ ഇത് സാരമായി ബാധിക്കുന്നു. ശ്വസിക്കാൻ കഴിയില്ല. എന്റെ മനസ്സിലുള്ളത് എന്താണെന്നും എന്തുചെയ്യണമെന്നും വിശദീകരിക്കുന്ന ഒരു ലേഖനം ഞാൻ എഴുതിയിട്ടുണ്ട്,” എന്നും സോണിയ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഥിതിഗതികൾ ഓരോ വർഷവും വഷളായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക വദ്ര അഭിപ്രായപ്പെട്ടു. സർക്കാർ ഉടൻ തന്നെ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ഈ വിഷയത്തിൽ മുഴുവൻ പ്രതിപക്ഷവും കേന്ദ്രത്തിനോട് സഹകരിക്കുമെന്നും പ്രിയങ്ക വദ്ര അറിയിച്ചു.









Discussion about this post