ഇന്ത്യ സമാധാനത്തിൻറെ പക്ഷത്തെന്ന് റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലെന്നും, മറിച്ച് സമാധാനത്തിൻറെ പക്ഷത്താണ് നിലകൊള്ളുന്നതെന്നുമാണ് മോദിയുടെ വാക്കുകൾ ഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. ”ഇന്ത്യ നിഷ്പക്ഷരല്ല, ഇന്ത്യക്ക് ഒരു പക്ഷമുണ്ട്. സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങൾ തോളോട് തോൾ ചേർന്ന് പിന്തുണക്കും,” പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് മറുപടിയായി,റഷ്യ യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ മോദിയോട് പറഞ്ഞു.ലക്ഷ്യം നേടിക്കഴിഞ്ഞ് മാത്രമേ യുക്രൈൻയുദ്ധം റഷ്യ അവസാനിപ്പിക്കുകയുള്ള. യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ലെന്നും പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനഫലമായുള്ള യുക്രൈന്റെ ചെയ്തികളാണ് റഷ്യയെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയംപ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു.സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്. ഇത് താൻ ഏറെ ആത്മാർഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു. ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിൻ പ്രശംസിച്ചു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Discussion about this post