പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ മുന്‍കയ്യെടുത്താണ് പള്ളി നിര്‍മിക്കുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് പള്ളി.
1992-ലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റലിന്റെ വാർഷികമായ ഡിസംബർ 6-ന് മനഃപൂർവ്വം നിശ്ചയിച്ച പരിപാടി, കനത്ത സുരക്ഷാ വലയത്തിലാണ് നടന്നത്. സംസ്ഥാന പോലീസും ആർ.എ.എഫും കേന്ദ്ര സേനയും പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തി.
ഉച്ചയോടെ ഖുര്‍ആന്‍ പാരായണം നടന്നു. തുടർന്നായിരുന്നു തറക്കല്ലിടല്‍. സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി എംഎല്‍എ അവകാശപ്പെട്ടു. ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല. ആരാധനാലയം പണിയുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. ബാബറി മസ്ജിദ് നിർമ്മിക്കപ്പെടും,” നാല് ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തതായി കബീർ പറഞ്ഞു.
ദേശീയ പാതയില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ 3000 വോളണ്ടിയര്‍മാരെ സംഘാടകര്‍ നിയോഗിച്ചിരുന്നു. 40,000 പേർ പങ്കെടുത്തെന്നാണ് സംഘാടകര്‍ പറയുന്നത്. കൂടാതെ 20,000 പ്രദേശവാസികളും. ഭക്ഷണത്തിന് വേണ്ടി മാത്രം 30 ലക്ഷത്തോളം രൂപ ചെലവായെന്നാണ് വിവരം.












Discussion about this post