കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് മൈക്കൽ റൂബിൻ പറഞ്ഞു. പാകിസ്താനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നും മൈക്കൽ റൂബിൻ ആവശ്യപ്പെട്ടു. അസിം മുനീറിനെ ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്‌തതിനെ പരാമർശിച്ചായിരുന്നു മൈക്കൽ റൂബിന്റെ പ്രതികരണം.
യുഎസ് പാകിസ്താൻ്റെ പക്ഷം ചേരുന്നത് തന്ത്രപരമായി യുക്തിയല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണം. അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടത്. അണിയറയിലെ നിശബ്ദമായ നയതന്ത്ര ചർച്ചകളാണ് ആവശ്യം. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് പെരുമാറിയ രീതിക്ക് യുഎസിന്റെ ഭാഗത്തു നിന്ന് പരസ്യമായ ക്ഷമാപണം ഉണ്ടാകണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാപ്പ് പറയാൻ ഇഷ്ടമല്ലായിരിക്കാം, എന്നാൽ യുഎസിന്റെയും ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ഒരു വ്യക്തിയുടെ ഈഗോയെക്കാൾ വളരെ വലുതാണ്, അതെത്ര വലുതാണെങ്കിലുമെന്ന് മൈക്കൽ റൂബിൻ പറഞ്ഞു













Discussion about this post