എറണാകുളം : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി നിയമ മന്ത്രി പി രാജീവ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ നൽകുമെന്ന് പി രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനമെന്നും പി രാജീവ് അറിയിച്ചു.
സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. വിധി പ്രസ്താവത്തെക്കുറിച്ച് കൂടുതൽ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്നും സജി ചെറിയാൻ അറിയിച്ചു. എല്ലാ കേസുകളിലും സർക്കാർ അതിജീവിതന്മാർക്കൊപ്പമാണ് നിൽക്കുന്നത് എന്നും മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.










Discussion about this post