കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നതിന് തീവ്ര ഇസ്ലാമിക വാദികളുടെ കനത്ത പിന്തുണ. വലിയ രീതിയിലുള്ള ധനസമാഹരണമാണ് പള്ളി നിർമാണത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ എംഎൽഎ ഹൂമയൂൺ കബീർ നടത്തുന്നത്. ബാബറി മസ്ജിദ് എന്ന പേരിൽ നിർമ്മിക്കുന്ന പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ സംഭാവനയായി ലഭിച്ചത് 2.85 കോടി രൂപയാണ്.
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റലിന്റെ വാർഷികമായ ഡിസംബർ 6 നായിരുന്നു ബംഗാളിലെ സ്ഥിരം സംഘർഷഭൂമിയായ മുർഷിദാബാദിൽ ബാബറി മസ്ജിദ് പുനർനിർമ്മാണത്തിന് തറക്കല്ലിട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാളിൽ വലിയ രാഷ്ട്രീയ കോളിളക്കം ആണ് ബാബറി മസ്ജിദിന്റെ തറക്കല്ലിടൽ മൂലം ഉണ്ടായിരിക്കുന്നത്. ബാബറി മസ്ജിദ് പുനർനിർമ്മിക്കും എന്ന പ്രഖ്യാപനത്തെ തുടർന്നായിരുന്നു ഹൂമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നത്.
നേരത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്ന ഹൂമയൂൺ കബീർ 2012ലാണ് തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയിരുന്നത്. പിന്നീട് പാർട്ടി വിട്ട അദ്ദേഹം ബിജെപിയിലും ചേർന്നു. ശേഷം 2020ൽ ബിജെപി വിട്ട് വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് എത്തി. ബാബരി മസ്ജിദ് നിർമ്മിക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞമാസമാണ് തൃണമൂൽ കോൺഗ്രസ് ഹൂമയൂൺ കബീറിനെ സസ്പെൻഡ് ചെയ്തത്.










Discussion about this post