തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമായി. 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 3 കോര്‍പ്പറേഷനുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ , 7 ജില്ലാ പഞ്ചായത്തുകള്‍
എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. 7 ജില്ലകളിലായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തെക്കൻ കേരളത്തിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തി.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ എന്നിവരെല്ലാം രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്തു മടങ്ങി. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.










Discussion about this post