ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എംഎല്‍എമാര്‍ പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരായ കണ്വര് പ്രണവ് സിങും സാകേത് ബഹുഗുണയുമാണ് പത്രസമ്മേളനത്തില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന സീഡി പുറത്തുവിടുന്നത്.
ഉത്തരാഖണ്ഡിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയിരുന്നു. വിമതരെ തിരികെ കൊണ്ടുവരാന്‍ റാവത്ത് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
എം.എല്‍.എമാര്‍ കൂറുമാറിയതോടെ റാവത്ത് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഹരീഷ് റാവത്തിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
28ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ റാവത്തിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കും. ഇതിനു മുമ്പ് വിമതരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം വീഡിയോ വ്യാജമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
Discussion about this post