പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ പരിധികൾ ലംഘിക്കുന്നതിനിടെ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ കറാച്ചിയിൽ സംഘർഷത്തിന് കാരണമായി. ഇത് കല്ലെറിയലിലേക്കും, , പോലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്കും നയിച്ചു. പ്രത്യേക സിന്ധുദേശ് ആവശ്യപ്പെട്ട് സിന്ധി സാംസ്കാരിക ദിനത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും നൽകുവാൻ സിന്ധു ദേശിലൂടെ മാത്രമേ സാധിക്കൂയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ജിയേ സിന്ധ് മുത്തഹിദ മഹാസ് (ജെഎസ്എസ്എം) എന്ന ബാനറിന് കീഴിൽ ഒരു വലിയ കൂട്ടം സിന്ധികൾ ‘ആസാദി’ (സ്വാതന്ത്ര്യം), ‘പാകിസ്ഥാൻ മുർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇതിൽ പ്രതിഷേധിച്ചു. ജനക്കൂട്ടത്തിലെ ഒരു വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.അക്രമവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 45 പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വളരെക്കാലമായി, സിന്ധി സംഘടനകൾ പ്രവിശ്യയിൽ തുടർച്ചയായ രാഷ്ട്രീയ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കുന്നു. ഈ വർഷം ആദ്യം, നാടുകടത്തപ്പെട്ട ചെയർപേഴ്‌സൺ ഷാഫി ബർഫത്തിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്എം, സിന്ധുദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സിന്ധും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ജെഎസ്‌എസ്എം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നു.
സിന്ധു നദിക്കടുത്തുള്ള പ്രദേശമായ സിന്ധ് പ്രവിശ്യ, 1947-ലെ വിഭജനത്തെത്തുടർന്നാണ് പാകിസ്താൻ്റെ ഭാഗമായത്.
സിന്ധുനദീതട സംസ്‌കാരത്തിന്റെ പിൻമുറക്കാരായിട്ടാണ് സിന്ധികൾ തങ്ങളെ കണക്കാക്കുന്നത്. കഴിഞ്ഞ 5,000 വർഷമായി ഇവർ പല മതവിഭാഗങ്ങളോടൊപ്പമുണ്ട്. തങ്ങളുടെ പ്രവിശ്യ ബ്രിട്ടീഷുകാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി 1947 ൽ പാകിസ്താന് നിയമവിരുദ്ധമായി നൽകുകയും ചെയ്തുവെന്നാണ് സിന്ധി ദേശീയവാദികൾ അവകാശപ്പെടുന്നത്.
1843ൽ ബ്രിട്ടീഷ് സൈന്യം ആക്രമിക്കുമ്പോൾ സിന്ധ് ഒരു പ്രത്യേക രാജ്യമായിരുന്നു, അവർ മടങ്ങിയപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമായിരുന്നു. ഇത് ഞങ്ങളുടെ അവകാശമായിരുന്നു. പാകിസ്താൻ സൃഷ്ടിച്ചത് ബ്രിട്ടന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണെന്ന് സിന്ധി വാദികൾ കുറ്റപ്പെടുത്തുന്നുമഹാഭാരതമനുസരിച്ച്, പാകിസ്താൻ്റെ മൂന്നാമത്തെ വലിയ പ്രവിശ്യയായ ആധുനിക സിന്ധിന്റെ പുരാതന നാമമായിരുന്നു സിന്ധുദേശ്.











Discussion about this post