ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുടെയും മകനും സംസ്ഥാനത്തെ ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ ആർഎസ്എസിനെതിരായ നീക്കങ്ങൾക്ക് ലഭിച്ചത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ട്. നിരോധന നീക്കത്തിനുശേഷം ഇതുവരെ കര്‍ണാടകയിലുടനീളം നടന്നത് 518 പഥസഞ്ചലനങ്ങളെന്ന് നിയമസഭയിൽ കർണാടക ആഭ്യന്തര മന്ത്രിയുടെ റിപ്പോർട്ട്.
സംഘശതാബ്ദിക്ക് തുടക്കം കുറിച്ച് വിജയദശമി മഹോത്സവങ്ങളുടെ ഭാഗമായി നടന്ന പഥസഞ്ചലനങ്ങളെക്കുറിച്ച് നിയമസഭയിലുയര്‍ന്ന ചോദ്യത്തിന് ആണ് ആഭ്യന്തരമന്ത്രി ജി. പരമേശ്വര മറുപടി നൽകിയത്.
കാർക്കള ബിജെപി എംഎൽഎ വി സുനിൽ കുമാർ ആണ് നിയമസഭയിൽ ഈ ചോദ്യം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2025-ൽ കർണാടകയിലുടനീളം രാഷ്ട്രീയ സ്വയംസേവക സംഘം 518 റൂട്ട് മാർച്ചുകൾ നടത്തി. ഈ റൂട്ട് മാർച്ചുകളിൽ ഏകദേശം 2.37 ലക്ഷം സ്വയംസേവകർ പങ്കെടുത്തു. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ ആർഎസ്‌എസ് റൂട്ട് മാർച്ചുകൾ നടന്നത്. 97 ആർഎസ്‌എസ് റൂട്ട് മാർച്ചുകൾ ആണ് ഈ വർഷം മാത്രം ബെംഗളൂരുവിൽ നടന്നത്. മുപ്പതിനായിരത്തോളം സ്വയംസേവകർ പങ്കെടുത്തു, എന്നും കർണാടക ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആർഎസ്എസ് ഇതുവരെ നടത്തിയ റൂട്ട് മാർച്ചുകളിൽ ഒന്നും തന്നെ സംഘർഷങ്ങളോ ആക്രമണങ്ങളോ ഒന്നും തന്നെ ഉണ്ടായില്ല. മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം തട്ടകമായ കലബുറഗിയിലാണ് ആർഎസ്എസ് രണ്ടാമതായി ഏറ്റവും കൂടുതൽ റൂട്ട് മാർച്ചുകൾ നടത്തിയത്. കലബുറഗിയിൽ 7,235 സ്വയംസേവകരെ ഉൾപ്പെടുത്തി 51റൂട്ട് മാർച്ചുകൾ നടന്നു. നിരോധന നീക്കത്തിനായി കർണാടകയിലെ കോൺഗ്രസ് സർക്കാർ ആരോപിച്ചിരുന്നത് പോലെ, റൂട്ട് മാർച്ചുകൾക്കു ശേഷം യാതൊരുവിധ കലാപ ശ്രമങ്ങളോ ആക്രമണങ്ങളോ സംഘർഷങ്ങളോ ഉണ്ടായിട്ടില്ല എന്നും കർണാടക ആഭ്യന്തരമന്ത്രി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു.












Discussion about this post