ടോക്യോ : അതീവ തീവ്രതയുള്ള മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ. റിക്ടർ സ്കെയിലിൽ 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള മറ്റൊരു ഭൂചലനം പ്രദേശത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ). തിങ്കളാഴ്ചയുണ്ടായ 7.5 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, അടുത്ത ആഴ്ച ജപ്പാന്റെ വടക്കൻ പസഫിക് തീരത്ത് ഒരു ‘മെഗാ ഭൂകമ്പം” ഉണ്ടാകാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.
തിങ്കളാഴ്ച ജപ്പാന്റെ വടക്കൻ ഹോൺഷു തീരത്തെ അമോറിയിൽ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത ആയിരുന്നു ഈ ഭൂകമ്പത്തിൽ രേഖപ്പെടുത്തിയിരുന്നത്. 54 കിലോമീറ്റർ ഉണ്ടായ ആഴത്തിൽ ആയിരുന്നു ഈ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാൻ തീരങ്ങളിൽ ചെറിയ രീതിയിലുള്ള സുനാമിയും ഉണ്ടായിരുന്നു. പുതിയ അതിതീവ്ര ഭൂകമ്പത്തിനുള്ള സാധ്യത കൂടാതെ പസഫിക് മേഖലയിലെ മറ്റ് ഭാഗങ്ങളിലേക്ക് ഭൂകമ്പ പ്രവർത്തനങ്ങൾ വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ചും ജപ്പാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. മെഗാത്രസ്റ്റ് ഭൂകമ്പങ്ങൾ എന്നറിയപ്പെടുന്ന വൻ ഭൂകമ്പങ്ങൾ മുമ്പ് ഉണ്ടായിട്ടുള്ള മേഖലകളിൽ വീണ്ടും 7 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമ്പോഴാണ് ‘മെഗാക്വേക്ക്’ മുന്നറിയിപ്പ് പുറപ്പെടുവിക്കാറുള്ളത്.










Discussion about this post