രോഹിത് ശർമ്മയുടെ നർമ്മപരമായ സമീപനവും സ്നേഹപൂർവ്വമായ ശകാരവും ടീമിലെ ജൂനിയർ കളിക്കാർക്ക് വലിയ ഗുണം ചെയ്യുമെന്ന് യുവ ഇന്ത്യൻ ബാറ്റ്സ്മാൻ യശസ്വി ജയ്‌സ്വാൾ വെളിപ്പെടുത്തി. രോഹിത് അവരെ ശകാരിക്കാത്ത നിമിഷങ്ങളാണ് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
രോഹിത് ശർമ്മ കളിക്കളത്തിൽ എത്ര ദേഷ്യത്തോടെ പ്രത്യക്ഷപ്പെട്ടാലും, അദ്ദേഹത്തിന്റെ ഓരോ ശാസനയിലും സ്നേഹവും വാത്സല്യവും നിറഞ്ഞിരിക്കുന്നുവെന്ന് യശസ്വി പറഞ്ഞു. രോഹിത് ശകാരിക്കാതെ മൗനം പാലിച്ചാൽ, എന്തോ സംഭവിച്ചിട്ടുണ്ട് എന്ന തോന്നലിൽ താരങ്ങൾ പേടിക്കുമായിരുന്നു എന്നും ജയ്‌സ്വാൾ പറഞ്ഞു.
തന്റെ ആദ്യ ഏകദിന സെഞ്ച്വറിയെക്കുറിച്ച് സംസാരിച്ച ജയ്‌സ്വാൾ, വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യം ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെ പൂർണ്ണമായും മാറ്റിമറിക്കുന്നുവെന്ന് പറഞ്ഞു. ഇരുതാരങ്ങളും അവരുടെ അനുഭവം പങ്കിടുകയും യുവ കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്നും ജയ്‌സ്വാൾ അവകാശപ്പെട്ടു.
മത്സരത്തിനിടെ രോഹിത് തന്നോട് ശാന്തനായിരിക്കാനും സമയമെടുക്കാനും പറഞ്ഞെന്നും താൻ( രോഹിത്) തന്നെ റിസ്‌ക്കുകൾ എടുത്തോളാം എന്ന് പറഞ്ഞതായി യശസ്വി വെളിപ്പെടുത്തി. മറുവശത്ത്, വിരാട് ചെറിയ ലക്ഷ്യങ്ങൾ നൽകുകയും മത്സരം ജയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.













Discussion about this post