ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് പി വി അബ്ദുൽ വഹാബ് എം പി. രാഹുൽ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സർക്കാരിനായിരിക്കും തിരിച്ചടിയാകുകയെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.രാഹുൽ വിഷയത്തിൽ സ്ത്രീകൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ആകാശത്തു നിന്നു വരുന്ന പരാതികളും ഭരണകൂടം അതിനൊപ്പിച്ച് നിൽക്കുകയുമാണ് ചെയ്യുന്നത്. അബ്ദുൾ വഹാബ് പറഞ്ഞു.
ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് പരാതികൾ വരുന്നത്. സർക്കാർ അതിനെ പിന്തുണയ്ക്കുകയാണ്. വിഷയത്തിൽ രാഹുലിനെ പിന്തുണയ്ക്കുന്നവരിൽ അധികവും സ്ത്രീകളാണെന്നും എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങൾ ഉയർന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകൾക്കടക്കം ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു കൊല്ലത്തിനു ശേഷമാണോ പരാതികൾ പറയുന്നത്?. ഇവർ എവിടെയായിരുന്നു. രണ്ടുകൊല്ലം കൊണ്ടാണോ കേരളത്തിൽ മാറ്റങ്ങളുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത എല്ലാം ധാർമ്മികമായി ശരിയാണെന്നൊന്നും താൻ പറയുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയമായിട്ടുള്ളതും വ്യക്തിഹത്യയുമാണ്. അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.











Discussion about this post