ലോകഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കൊൽക്കത്തയുടെ മണ്ണിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് മെസ്സി എത്തിയത്. മെസ്സി ക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും എന്നിവരും എത്തി. അർജന്റീനാ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും അടുത്ത 72 മണിക്കൂർ ഇന്ത്യയിലുണ്ട്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നാലുനഗരങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
കൊൽക്കത്തയിലെത്തിയ മെസ്സി ഇന്ന് രാവിലെ 9:30 മുതൽ 10:30 വരെ മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാമിൽ പങ്കെടുക്കും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ മെസ്സി അനാച്ഛാദനം ചെയ്യും. പതിനൊന്നര മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ലയണൽ മെസ്സി ക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, ലിയാൻഡർ പെയ്സ് തുടങ്ങിയവർ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസ്സിയെ ആദരിക്കലും ഉണ്ടാകും.
‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട ഇപ്പോഴത്തെ സന്ദർശനം സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പൊതുചടങ്ങുകളിൽ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 7000 മുതൽ 10,000 വരെയാണ് ടിക്കറ്റ് നിരക്ക്.












Discussion about this post