കേരളത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൊളിച്ചെഴുതി ബിജെപി. സംസ്ഥാനത്ത് ആദ്യമായി ബിജെപി കോർപ്പറേഷൻ ഭരണത്തിലേക്കെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. 49 സീറ്റുകളിൽ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള ലീഡാണ് ഇത് വരെ ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് 27 ഇടത്തും യുഡിഎഫ് 16 ഇടത്തുമാണ് ലീഡ് നിലനിർത്തുന്നത്.
അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിയ്ക്ക് മികച്ച മുന്നേറ്റം. നിലവിലെ മേയറായ ബിന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മൽ ബിജെപി പിടിച്ചെടുത്തു. ഇവിടെ കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ ടി രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്.അഡ്വ. അങ്കത്തിൽ അജയ് കുമാർ ആയിരുന്നു ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി.
വയനാട്ടിൽ എൻഡിഎ മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. പുളിയാർമല വാർഡിലാണ് ബിജെപി ജയിച്ചുകയറിയത്. എംവി ശ്രേയാംസ്‌കുമാറിന്റെ വാർഡാണിത്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ എൽഡിഎഫ് 100 ശതമാനം വിജയം നേടിയ പഞ്ചായത്ത് ആണിത്.കൈനാട്ടിയിൽ വിഎ ജിതേഷാണ് കൽപ്പറ്റയിൽ ജയിച്ച രണ്ടാമത്തെ ബിജെപി സ്ഥാനാർഥി













Discussion about this post