പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 സീറ്റുകൾ നേടിയപ്പോൾ 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് സ്വന്തമാക്കിയത്.
അതേസമയം കേരളത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൊളിച്ചെഴുതി ബിജെപി. സംസ്ഥാനത്ത് ആദ്യമായി ബിജെപി കോർപ്പറേഷൻ ഭരണത്തിലേക്കെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. 49 സീറ്റുകളിൽ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള ലീഡാണ് ഇത് വരെ ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് 27 ഇടത്തും യുഡിഎഫ് 16 ഇടത്തുമാണ് ലീഡ് നിലനിർത്തുന്നത്.









Discussion about this post