മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാദ്ധ്യമങ്ങളാണെന്ന് ആരോപിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഒരു പെൺകുട്ടി ഇത്രയും വലിയ പോരാട്ടം നടത്തിയിട്ടും കേസിൽ പ്രതിയായ വ്യക്തി ട്രയൽ കൂട്ടിൽ നിന്ന് രക്ഷപ്പെട്ടെന്നും നാളെ അയാൾ വീണ്ടും ജനപ്രിയ നായകൻ എന്ന നിലയിൽ ആഘോഷിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ഓപ്പൺ ഫോറം വേദിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ഇത് ഒരാളുടെ മാത്രം കുറ്റമല്ലെന്നും സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ‘സ്ത്രീപുരുഷ ഭേദമില്ലാതെ ഇതാണ് സിനിമാ മേഖലയിലെ അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാദ്ധ്യമങ്ങളും വിചാരിക്കണം. ആദ്യ കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ പുരുഷാധിപത്യം ഉണ്ടായിരുന്നില്ല. സിനിമയിൽ പുരുഷാധിപത്യം വളർത്തിയതിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതിജീവിത ഇത് അനുഭവിച്ചപ്പോൾ ഒരു സംഘടനകളും അവളെ ആശ്വസിപ്പിച്ചില്ല. ചേർത്ത് പിടിച്ചില്ല. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ്. എന്താണ് അവളോടൊപ്പം. അവളുടെ കൈപിടിച്ച് ആരും ഞങ്ങൾ കൂടെയുണ്ട് എന്നും പറഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.












Discussion about this post