ന്യൂഡൽഹി : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് അദ്ദേഹം ഡൽഹിയിൽ എത്തും. രാവിലെ 10:45 ന് മെസ്സി ഡൽഹിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് മെസ്സിയുടെ ഇന്നത്തെ ആദ്യ ഷെഡ്യൂൾ. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരിക്കും മെസ്സി മോദിയുമായി കൂടിക്കാഴ്ച നടത്തുക.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മെസ്സി ഇന്ത്യൻ ചീഫ് ജസ്റ്റിസിനെയും കരസേനാ മേധാവിയെയും കാണുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. തുടർന്ന് മെസ്സി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയോടെ ആയിരിക്കും കോട്‌ല സ്റ്റേഡിയത്തിലെ പരിപാടിയിൽ മെസ്സി പങ്കെടുക്കുക. തുടർന്ന് ഇന്ന് വൈകുന്നേരം അദ്ദേഹം മടങ്ങുന്നതാണ്.









Discussion about this post