തിരുവനന്തപുരം : കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ലെന്ന് സിപിഐഎം വിലയിരുത്തി. ഇന്ന് ചേർന്നാൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആണ് വിലയിരുത്തൽ ഉണ്ടായത്. മറ്റുചില ഘടകങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് എന്നും സിപിഐഎം വിലയിരുത്തി.
എതിർപ്പുകളെയെല്ലാം മറികടന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരും എന്നും സിപിഐഎം അറിയിച്ചു. സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ജില്ലതിരിച്ചുള്ള വിലയിരുത്തൽ നടത്തി. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്ന് ചില നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. സ്ഥാനാർത്ഥിനിർണയം പാളിയതാണ് തിരിച്ചടിയായത് എന്ന് മറ്റു ചില നേതാക്കളും സൂചിപ്പിച്ചു.
സാമുദായിക സമവാക്യങ്ങൾ പാലിക്കാതെ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് തിരിച്ചടിയായി എന്നാണ് സിപിഐ യോഗത്തിൽ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാർട്ടികളുടെ നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് തുടരുകയാണ്.









Discussion about this post