തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പുറത്തു പറയാൻ ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പുറത്തു പറയാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ജയിൽ മോചിതനായ ശേഷം രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിക്കും എന്നുള്ളതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാൻ നോക്കിയതാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. കേസിനെ കുറിച്ച് സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്തെങ്കിലും പറഞ്ഞാൽ വീണ്ടും പിടിച്ച് അകത്തിടും. പൊലീസിനെതിരെ ആയിരുന്നില്ല നിരാഹാരം. മെൻസ് കമ്മീഷന് വേണ്ടിയാണ് നിരാഹാരം കിടന്നതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
“അതിജീവിതയുടെ ഐഡന്‍റിറ്റി പുറത്ത് വിട്ടിട്ടില്ല. പച്ചക്കള്ളമാണ് എനിക്കെതിരെ പറഞ്ഞത്. ആ കള്ളം എന്താണെന്ന് പറയാൻ സാധിക്കില്ല. പറഞ്ഞാൽ വീണ്ടും അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്ത് ജയിലിൽ പോയതിൽ അഭിമാനമുണ്ട്” എന്നും രാഹുൽ ഈശ്വർ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനി പെടാൻ പാടില്ല എന്ന് ആവർത്തിച്ചു പറഞ്ഞതിനുശേഷം ആണ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം നൽകിയിട്ടുള്ളത്.









Discussion about this post