ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഉണ്ടായ കുഴി ബോംബ് സ്ഫോടനത്തെ തുടർന്ന് ഒരു സൈനികൻ വീരമൃത്യു വരിച്ചു. അതിർത്തി ജില്ലയിലെ ത്രെഹ്ഗാം പ്രദേശത്തെ പുതഹ ഖാൻ ഗാലിയിലാണ് കുഴിബോംബ് സ്ഫോടനമുണ്ടായത്. 13-ാം ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ ഹവിൽദാർ സുബൈർ അഹമ്മദ് ആണ് വീരമൃത്യു വരിച്ചത്.
കുഴി ബോംബ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ ഡ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകാതെ സൈന്യം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.









Discussion about this post