മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയാണിത്. നേരത്തെ നടപ്പിലാക്കിയ പദ്ധതിയിൽ നിന്നും ചെറിയ ചില മാറ്റങ്ങൾ പുതിയ പദ്ധതിയിൽ വരുത്തിയിട്ടുണ്ട് .
1. നിലവിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉറപ്പാക്കിയിട്ടുള്ള 100 തൊഴിൽ ദിനങ്ങൾ 125 ദിവസമായി ഉയർത്താൻ ബിൽ ശുപാർശ ചെയ്യുന്നു.
2. നിലവിൽ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം 100% കേന്ദ്രം വഹിച്ചിരുന്നു. എന്നാൽ പുതിയ ബിൽ പ്രകാരം, ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. പുതിയ അനുപാതം (സാധാരണ സംസ്ഥാനങ്ങളിൽ): കേന്ദ്രം 60%, സംസ്ഥാനങ്ങൾ 40%. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ: കേന്ദ്രം 90%, സംസ്ഥാനങ്ങൾ 10%.
3.: ജോലി പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. വേതനം വൈകിയാൽ: 15 ദിവസത്തിനകം വേതനം നൽകാത്ത പക്ഷം, 16-ാം ദിവസം മുതൽ ബാക്കിയുള്ള തുകയുടെ 0.05% നിരക്കിൽ നഷ്ടപരിഹാരം നൽകണം. ഈ നഷ്ടപരിഹാരത്തിന്റെ ചെലവ് സംസ്ഥാന സർക്കാരുകൾ വഹിക്കണം.
4. തൊഴിലിന് അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ ജോലി നൽകിയില്ലെങ്കിൽ, തൊഴിലില്ലായ്മ വേതനം നൽകാനുള്ള വ്യവസ്ഥ നിലനിർത്തുന്നു. ഇതിന്റെ ചെലവും സംസ്ഥാന സർക്കാരുകൾ വഹിക്കും. 5. പദ്ധതിയുടെ നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പ്രാധാന്യം കുറച്ച്, ജി.ഐ.എസ്. ടൂളുകൾ, ജിയോ-ടാഗിംഗ്, ബയോമെട്രിക്സ്, എ.ഐ. ഓഡിറ്റുകൾ തുടങ്ങിയ കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
6. പ്രത്യേക വിഭാഗങ്ങൾക്കുള്ള പരിഗണന വനിതകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് അനുയോജ്യമായ തൊഴിലുകൾ നൽകുന്നതിന് പ്രത്യേക വേതന നിരക്കുകൾ (Special schedule of rates) ബിൽ നിർദ്ദേശിക്കുന്നു.
7. കാർഷിക സീസണിലെ ഇളവ് വിത്ത് വിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ തിരക്കേറിയ കാർഷിക സീസണുകളിൽ പദ്ധതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നു.









Discussion about this post