ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി.മഹാരാഷ്ട്രയിൽ നിന്നുള്ള 23-കാരിയായ സായ് ജാദവ് ആണ് ഐ.എം.എ.യുടെ ചരിത്രത്തിൽ ഇടം നേടിയ വനിതാ രത്‌നം. 1932ൽ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസർ കേഡറ്റുകൾ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.
മുതുമുത്തശ്ശൻ ബ്രിട്ടീഷ് ആർമിയിലും, മുത്തശ്ശൻ ഇന്ത്യൻ ആർമിയിലും ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സന്ദീപ് ജാദവും സൈന്യത്തിൽ സേവനം തുടരുന്ന ആളാണ്. സായ് ജാദവ് നിലവിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് ആയാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. ഇതോടെ ഐഎംഎയിൽ നിന്ന് ഈ സേനാ വിഭാഗത്തിൽ ചേരുന്ന ആദ്യ വനിതാ ഓഫീസറായും സായ് മാറി.
പ്രത്യേക അനുമതിയോടെയാണ് സായ് ജാദവ് ഐഎംഎയിൽ പ്രവേശിച്ചത്. പുരുഷ കേഡറ്റുകൾക്കൊപ്പം ആറുമാസത്തെ കഠിന പരിശീലനം അവരും പൂർത്തിയാക്കി. സാധാരണ കോഴ്‌സിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും നിലവാരങ്ങളും സായ് പാലിച്ചിരുന്നു.
നാഷണൽ ഡിഫൻസ് അക്കാദമിയുടെ 2022 ബാച്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വനിതാ ഓഫീസർ കേഡറ്റുകൾ നിലവിൽ ഇന്ത്യൻ ആർമിയിൽ പരിശീലനത്തിലാണ്.
026 ജൂണിൽ, ചെറ്റ്‌വോഡ് ബിൽഡിംഗിൽ നടക്കുന്ന സെറിമോണിയൽ പരേഡിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളോടൊപ്പം ലെഫ്റ്റനന്റ് ജാദവും ചേരും.











Discussion about this post