ആലപ്പുഴ: അമ്പലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ജി.സുധാകരന് മറുപടി നല്‍കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ സുധാകരനെ ചങ്ങലക്കിടണം, സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി സുധാകരന്‍ പാര്‍ട്ടിയെ കമ്പനിയാക്കി, പാര്‍ട്ടി പ്രവര്‍ത്തകര്‍ സുധാകരന്റെ വാല്യക്കാരല്ല എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍.
ആലപ്പുഴയിലെ പാര്‍ട്ടിയെ സുധാകരന്‍ നാമവശേഷനാക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. ്മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐഎമ്മിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Discussion about this post