ന്യൂഡൽഹി : യുഎസിൽ നിന്നുള്ള അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്ററുകളുടെ ബാച്ച് ആണ് എത്തിച്ചേർന്നിരിക്കുന്നത്. ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്.
എല്ലാ കാലാവസ്ഥയിലും ലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ നൽകുന്ന അത്യാധുനിക ടാർഗെറ്റിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നവയാണ് ഈ അപ്പാച്ചെ ഹെലികോപ്റ്ററുകൾ. 2025 ജൂലൈ 21നായിരുന്നു അമേരിക്കയിൽ നിന്ന് ഇന്ത്യയ്ക്ക് അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ലഭിച്ചിരുന്നത്.
സൈന്യത്തിന്റെ ആക്രമണ ശേഷി കൂടുതൽ ഫലപ്രദമാക്കുന്ന നൈറ്റ് വിഷൻ നാവിഗേഷൻ സംവിധാനങ്ങളും ഈ ചോപ്പറുകളിലുണ്ട്. ആക്രമണത്തിന് മാത്രമല്ല, സുരക്ഷ, രഹസ്യാന്വേഷണം, സമാധാന പ്രവർത്തനങ്ങൾ എന്നിവയിലും അപ്പാച്ചെ ഹെലികോപ്റ്ററുകൾ നിർണായക പങ്കു വഹിക്കുന്നതാണ്.









Discussion about this post