ടെൽ അവീവ് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിർണായക ചർച്ചകൾക്കാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഇസ്രായേൽ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കുന്നതാണ്.
ഇസ്രായേൽ സന്ദർശനത്തിനെത്തിയ എസ് ജയശങ്കർ, പ്രസിഡന്റ് ഐസക് ഹെർസോഗിനെ സന്ദർശിക്കുകയും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ, സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്ത് എന്നിവരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, കണക്റ്റിവിറ്റി, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായും നമ്മുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുമെന്ന് ആത്മവിശ്വാസമുണ്ട് എന്നും എസ് ജയശങ്കർ ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു.











Discussion about this post