ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന് വെള്ളത്തിൽ പണി നൽകി അഫ്ഗാനിസ്താൻ. തന്ത്രപ്രധാനമായ കുനാർ നദിയിൽ ഡാം നിർമിക്കാനൊരുങ്ങുകയാണ് അഫ്ഗാൻ താലിബാൻ.
പാകിസ്താനിലെ ചിത്രാൽ മേഖലയിൽ ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർമേഖലകളിൽ കൂടി ഒഴുകി വീണ്ടും പാകിസ്താനിലേക്ക് ഒഴുകുന്ന നദിയാണ് കുനാർ. കുനാറിൽ ഡാംനിർമിച്ച് അഫ്ഗാനിലെ ഗംബീരി മരുഭൂപ്രദേശം വഴി നൻഗറാറിലെ ജലസംഭരണികളിലേക്ക് വെള്ളംഎത്തിക്കാനാണ് നീക്കം
കാർഷിക മേഖലയെകൂടാതെ പാകിസ്താൻ കുടിവെള്ളം, ജലവൈദ്യുത പദ്ധതി തുടങ്ങിയആവശ്യങ്ങൾക്ക് വലിയതോതിൽ ആശ്രയിക്കുന്ന നദിയാണ് ഇത്. ഡാം വന്ന് നദിയുടെ ഒഴുക്ക് ദിശ മാറിയാൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ വലിയ പ്രതിസന്ധി നേരിടും.











Discussion about this post