വാഷിംഗ്ടൺ : 67 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ച അപകടത്തിൽ സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ. സംഭവത്തിൽ എഫ്എഎയ്ക്കും സൈന്യത്തിനുമുള്ള പങ്ക് യുഎസ് സർക്കാർ അംഗീകരിച്ചു. എയർ ട്രാഫിക് കൺട്രോളറുടെ പിഴവും അപകടത്തിന് കാരണമായെന്ന് സർക്കാർ പറഞ്ഞു, എന്നാൽ വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും പൈലറ്റുമാരും എയർലൈനും ഉത്തരവാദികളാണെന്നും യുഎസ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കൻ എയർലൈൻസ് വിമാനവുമായി യു എസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കൂട്ടിയിടിച്ച് തകർന്നു വീണിരുന്നത്. അപകടത്തിൽ അമേരിക്കൻ എയർലൈൻസ് റീജിയണൽ ജെറ്റിലുണ്ടായിരുന്ന 64 പേരും ആർമി ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു. ഈ കേസിൽ ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച ഫയലിംഗിൽ ആണ് യുഎസ് സർക്കാർ സൈന്യത്തിന്റെ പരാജയം അംഗീകരിച്ചിരിക്കുന്നത്.











Discussion about this post