ധാക്ക : ബംഗ്ലാദേശിൽ ജൂലൈ പ്രക്ഷോഭ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള ആക്രമണ പരമ്പരകളാണ് അരങ്ങേറുന്നത്. ഷെയ്ഖ് ഹസീനക്കെതിരെ ആയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഷെരീഫ് ഉസ്മാൻ ഹാദിയെ ബൈക്കിൽ എത്തിയ അജ്ഞാതരായ മുഖംമൂടിധാരികൾ വെടി വയ്ക്കുകയായിരുന്നു. ഉടൻതന്നെ സർക്കാർ അദ്ദേഹത്തെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് ഹെലികോപ്റ്റർമാർഗ്ഗം കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ഹാദിയുടെ മൃതദേഹം സിംഗപ്പൂരിലെ ആശുപത്രിയിൽ നിന്നും വൈകാതെതന്നെ ധാക്കയിലേക്ക് എത്തിക്കും.
നിലവിൽ ബംഗ്ലാദേശിലെ വിവിധ മേഖലകളിൽ വലിയ രീതിയിലുള്ള ആക്രമണ സംഭവങ്ങൾ നടക്കുന്നുണ്ട്. ആൾക്കൂട്ടം ആക്രമണത്തെ തുടർന്ന് ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. ബലുക ഉപാസിലയിലെ ദുബാലിയ പാര പ്രദേശത്ത് വാടകക്കാരനായി താമസിക്കുന്ന ദീപു ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ദീപു ചന്ദ്ര ദാസിനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്ലാമിക വാദികൾ ഈ മൃതദേഹം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി. നിരവധി വീടുകളും കെട്ടിടങ്ങളും ഇസ്ലാമിക വാദികൾ തകർത്തു. മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും തീവെപ്പും ആക്രമണവും ഉണ്ടായി.












Discussion about this post