കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നാദിയ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിനെ ജംഗിൾരാജിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമയം ആയിരിക്കുകയാണെന്ന് മോദി വ്യക്തമാക്കി. ഗംഗ ബീഹാറിലൂടെ ബംഗാളിലേക്ക് ഒഴുകുന്നു, ബീഹാർ ഇപ്പോൾ ബംഗാളിന് മറ്റൊരു വഴിയും കാണിച്ചു തന്നിട്ടുണ്ട്. ബംഗാളിലെ ജനങ്ങൾക്ക് താൻ പൂർണ്ണഹൃദയത്തോടെ സമർപ്പിതനാണെന്നും സംസ്ഥാനത്തിന് ഫണ്ടുകളുടെയും നയങ്ങളുടെയും ഒരു കുറവും കേന്ദ്രസർക്കാർ വരുത്തിയിട്ടില്ല എന്നും പ്രധാനമന്ത്രി അറിയിച്ചു.
പശ്ചിമ ബംഗാളിലെ നിരവധി വികസന പദ്ധതികൾ സംസ്ഥാന സർക്കാർ കാരണം മുടങ്ങിക്കിടക്കുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംസ്ഥാനത്തെ വികസനങ്ങൾ എന്തിനാണ് മുടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇനി ബിജെപിക്ക് ഒരു അവസരം നൽകണമെന്നും ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.ബംഗാളിന്റെ വികസനത്തിന് തന്റെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി.
ബംഗാൾ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ 3,200 കോടി രൂപയുടെ ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. നാദിയ ജില്ലയിലെ നാഷണൽ ഹൈവേ 34 ലെ 66.7 കിലോമീറ്റർ നീളമുള്ള ബർജാഗുലി-കൃഷ്ണനഗർ ഭാഗത്തിന്റെ നാലുവരി പാത അദ്ദേഹം ഉദ്ഘാടനം ചെയ്തു, നോർത്ത് 24 പർഗാനാസ് ജില്ലയിലെ 17.6 കിലോമീറ്റർ നീളമുള്ള ബരാസത്-ബർജാഗുലി ഭാഗത്തിന്റെ നാലുവരി പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.












Discussion about this post