ന്യൂഡൽഹി : മോദി സർക്കാർ എംജിഎൻആർഇജിഎയെ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. വിബി-ജി റാംജി ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് ശനിയാഴ്ച സോണിയ ഗാന്ധി ഒരു വീഡിയോ സന്ദേശം പങ്കുവച്ചു. ദശലക്ഷക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ഭൂരഹിതരുടെയും താൽപ്പര്യങ്ങളെ ആക്രമിക്കുകയാണെന്ന് സോണിയ ആരോപിച്ചു. ഇതിനെതിരായി കോൺഗ്രസ് പോരാട്ടം തുടരുമെന്നും സോണിയ അറിയിച്ചു.
കഴിഞ്ഞ 11 വർഷമായി ബിജെപി സർക്കാർ ഗ്രാമീണ ദരിദ്രരുടെ താൽപ്പര്യങ്ങൾ നിരന്തരം അവഗണിക്കുകയാണെന്ന് സോണിയ ഗാന്ധി തന്റെ സന്ദേശത്തിൽ ആരോപിച്ചു. “എംജിഎൻആർഇജിഎയെ ദുർബലപ്പെടുത്തി. യാതൊരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ എംജിഎൻആർഇജിഎയിൽ ഏകപക്ഷീയമായി മാറ്റം വരുത്തി. കോടിക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ഭൂരഹിതരായ ഗ്രാമീണ ദരിദ്രരുടെയും താൽപ്പര്യങ്ങളെ മോദി സർക്കാർ ആക്രമിച്ചു,” എന്നും സോണിയ ഗാന്ധി പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.









Discussion about this post