ഭുവനേശ്വർ : രാജ്യത്ത് ചുവപ്പ് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ഒഡീഷയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. ഒഡീഷയിലെ മാൽക്കാൻഗിരിയിൽ ഇന്ന് 22 കമ്മ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. ആകെ രണ്ട് കോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരരാണ് ഇന്ന് കീഴടങ്ങിയത്.
2025-ൽ ഒഡീഷയിൽ നടക്കുന്ന ആദ്യത്തെ വലിയ കൂട്ട കീഴടങ്ങലാണിത്
ഒഡീഷ ഡിജിപി വൈ.ബി. ഖുറാന പങ്കെടുത്ത ഔപചാരിക ചടങ്ങിലാണ് കീഴടങ്ങൽ നടന്നത്.
എകെ-47, ഇൻസാസ് റൈഫിളുകൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങൾ കീഴടങ്ങിയ ഭീകരർ പോലീസിന് മുൻപിൽ സമർപ്പിച്ചു.
സർക്കാർ അവരുടെ പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതിനാൽ അക്രമം ഉപേക്ഷിക്കാൻ എല്ലാ കമ്മ്യൂണിസ്റ്റ് ഭീകരരോടും അഭ്യർത്ഥിക്കുകയാണെന്ന് ഒഡിഷ ഡിജിപി വ്യക്തമാക്കി. സ്വാഭിമാൻ സോണിന്റെ മുൻ അതിർത്തി മേഖലയുടെ ഭാഗമായ മൽക്കാൻഗിരി, ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിലെ ഒരു മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു. കീഴടങ്ങിയ കേഡർമാരെ ഇപ്പോൾ സംസ്ഥാനത്തിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും, ഇത് സാമ്പത്തിക സഹായം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നതാണ്.












Discussion about this post